തമിഴ്നാട് കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു. ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. പ്രതികൾ
മദ്യലഹരിയിലായിരുന്നു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നത്. ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് കേസിലെ പ്രതികൾ.













