കൈത്ത അഞ്ചാം തിങ്കൾ (വി.ലൂക്കാ:8:26-39) ക്രിസ്തു ആരെന്ന് നന്നായി അറിയുന്നവനാണ് പിശാച്. അതിനാൽത്തന്നെയാണ് അത്യുന്നതനായ ദൈവത്തിന്റെ പുത്രനെന്ന് പിശാചുബാധിതൻ ക്രിസ്തുവിനെ വിളിക്കുന്നത്. ബന്ധനത്തിലാക്കുന്ന മനുഷ്യനെ സ്വതന്ത്രനാക്കുവാനുള്ള ഇടപെടലുകൾ ഒന്നും പിശാച് ഇഷ്ടപ്പെടുന്നില്ല എന്നു കൂടി തിരുവചന ഭാഗം വ്യക്തമാക്കുന്നു. എങ്കിലും ക്രിസ്തുവിന്റെ വചനത്തിന്റെ ശക്തി ഏത് ബന്ധനത്തിൽ നിന്നും മനുഷ്യനെ വിമുക്തനാക്കും. വചനം ജീവൻ നല്കുന്നു. ആത്മാക്കളെ പരിശോധിച്ചറിയുന്നു, സകല ബന്ധനങ്ങളിൽ നിന്നും വിടുവിക്കുന്നു. തിരുവചനത്തെ മുറുകെപ്പിടിക്കുവാനും തമ്പുരാന്റെ ശക്തിയിൽ ആശ്രയിക്കാനും സാധിക്കട്ടെ.
ക്രിസ്തു ആരെന്ന് നന്നായി അറിയുന്നവനാണ് പിശാച്
Date: