എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ പതിമൂന്നാം തീയതി പാലാ സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നു.
ജൂലൈ പതിമൂന്നാം തീയതി പാലാ സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നു
രൂപതാ പ്രസിഡന്റ് ആദരണീയനായ എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിക്കുന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നൽകുന്നു
3000ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന “ORO”-‘OUR RHYTHM ON’ എന്ന നാമകരണം നൽകിയിരിക്കുന്ന സമാപന സമ്മേളന യോഗം ഉദ്ഘാടനം ചെയ്യുന്നത് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, മുഖ്യപ്രഭാഷകൻ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യുവജനപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറും പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാനുമായ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്, യുവജനപ്രസ്ഥാനത്തെ അമ്പതു വർഷങ്ങളിൽ നയിച്ച ഡയറക്ടറച്ചന്മാർ, യുവജന നേതാക്കൾ, ബഹുമാനപ്പെട്ട വൈദികർ, ഇന്നിന്റെ വാഗ്ദാനങ്ങൾ ആയ ശക്തരായ യുവജനങ്ങൾ എന്നിവർ മഹാസമ്മേളനത്തിന്റെ ഭാഗമാകുന്നു.
മീനച്ചിലാറിന്റെ ഓളങ്ങളിൽ താളമാകുവാൻ ഉച്ചയ്ക്കുശേഷം ലൈവ് മ്യൂസിക് ബാൻഡ്
രൂപതാ പ്രസിഡന്റ് ആദരണീയനായ എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിക്കുന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നൽകുന്നു. യുവജന പ്രസ്ഥാനത്തിൻറെ വികാരി ജനറാൾ ഇൻ ചാർജ് റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നൽകുന്ന യോഗത്തിന് രൂപത ജനറൽ സെക്രട്ടറി മിജോ ജോയി സ്വാഗതം ആശംസിക്കുന്നു.
ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കുന്ന യുവജന മഹാസമ്മേളനത്തിന്റെ രണ്ടാമത്തെ ഭാഗം പാലാ രൂപതയുടെ ഭൂരിഭാഗം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിലെ ജലപ്രതിനിധികളുമായി യുവജനങ്ങൾ സംവദിക്കുന്നു. 3 എംപിമാരും 5 എംഎൽഎമാരും പങ്കെടുക്കുന്ന യോഗത്തിന്റെ മോഡറേറ്റർ ഫാദർ സിജോ ചേനാടൻ സി.എം.ഐ.
1973 മുതൽ 2024 വരെ 50 വർഷങ്ങൾ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും 5 പതിറ്റാണ്ടുകൾ. ചരിത്രത്തിൻറെ ഏടുകളിൽ ഇടം പിടിക്കുന്ന സുവർണ്ണ നിമിഷത്തിലേക്ക് ഏവർക്കും ഹാർദ്ദമായ സ്വാഗതം.
സുവർണ്ണ ജൂബിലി പ്രവർത്തനങ്ങൾ
- സ്നേഹഭവനം. സുവർണ്ണ ജൂബിലി വർഷത്തിൽ ഒരു ഭവനം.
- പൊതിച്ചോറ് വിതരണം.
- മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തദാനം.
- പഠന കിറ്റ്വിതരണം.
- പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സൗജന്യ PSC, സിവിൽ സർവീസ് പരിശീലനം.
- ജോബ് സെൽ
- ലീഗെൽ സെൽ
- മീഡിയ സെൽ
- പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് ‘കൃഷിയും യുവജനങ്ങളും’ എന്ന പ്രോജക്ട്.
- പാലാ മാട്രമോണിയുമായി ചേർന്ന് ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താൻ യുവജനങ്ങളെ സഹായിക്കുന്നു.
പാർക്കിംഗ്
- ടൂവീലർ : സെൻ്. തോമസ് കോളേജിന്റെ അടുത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് മുൻപിൽ
- ഫോർ വീലർ : അൽഫോൻസാ കോളേജ് ഗ്രൗണ്ടിൽ
ബസ്സുകൾ : ബൈപ്പാസ് റോഡ് & മരിയൻ ജംഗ്ഷൻ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision