യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി

Date:

ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍.

ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു വരികയാണ് പുതിയ നീക്കം. ഭേദഗതി യൂറോപ്യന്‍ നിയമങ്ങള്‍ക്കും മാനുഷിക അന്തസ്സിനും എതിരായ ധാര്‍മ്മിക പ്രതിരോധം സൃഷ്ടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസ്താവിച്ചു.

യൂറോപ്യന്‍ യൂണിയന്റെ ഉടമ്പടികളിലും, മറ്റും മാനുഷിക അന്തസ്സിനു പ്രത്യേക മൂല്യം തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍, ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും, എല്ലാ മനുഷ്യജീവികളുടെയും അന്തസ്സ് സംരക്ഷിക്കുകയെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന തത്വമാണെന്നും, യൂറോപ്യന്‍ നിയമങ്ങളിലോ, അന്താരാഷ്ട്ര നിയമങ്ങളിലോ ഭ്രൂണഹത്യക്കു അംഗീകരിക്കപ്പെട്ട അവകാശമില്ലെന്നും പറയുന്നുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി, ഭ്രൂണഹത്യയെ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സിനാല്‍ സംരക്ഷിക്കപ്പെട്ട ഒരു മനുഷ്യാവകാശമായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജീവിക്കുവാനുള്ള അവകാശത്തെ ഒരു മൗലീകാവകാശമായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...