പാലാ: പാലാ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ടാലന്റ് ടസിൽ – ടാലന്റ് ഷോ’ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ 21-ന് (ശനിയാഴ്ച) രാവിലെ 9.30-നായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
പാലാ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള 18 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 400-ലേറെ കലാപ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. പാലാ രൂപത ടീച്ചേഴ്സ് ഗിൽഡാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.
















