പാലാ: പാലാ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ടാലന്റ് ടസിൽ – ടാലന്റ് ഷോ’ നവംബർ 21-ന് (ശനിയാഴ്ച) നടക്കും. രാവിലെ 9.30-ന് മാണി സി. കാപ്പൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.
പാലാ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള 18 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 400-ലേറെ കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. പാലാ രൂപത ടീച്ചേഴ്സ് ഗിൽഡാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.
















