spot_img

എം.ജി. സർവകലാശാല നീന്തൽ–വാട്ടർപോളോ ചാമ്പ്യൻഷിപ്പ് പാലാ സെന്റ് തോമസ് കോളേജിൽ ശനിയാഴ്ച ആരംഭിക്കും

spot_img

Date:

പാലാ: മഹാത്മാഗാന്ധി സർവകലാശാലയുടെ 2026–27 അധ്യയന വർഷത്തെ നീന്തൽ (Swimming), വാട്ടർപോളോ (Waterpolo) ചാമ്പ്യൻഷിപ്പിന് നവംബർ 21, 22 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ വേദിയൊരുങ്ങും. ശനിയാഴ്ച രാവിലെ 10.00 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് നിർവഹിക്കും. വൈസ് പ്രിൻസിപ്പൽ

റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. ആഷിഷ് ജോസഫ്, സംഘാടക സമിതി സെക്രട്ടറി ഡോ. ജിൻസ് കാപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി പുരുഷ–വനിതാ വിഭാഗങ്ങളിലായി 500-ലധികം നീന്തൽ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിവിധ നീന്തൽ ഇനങ്ങളിലെ മത്സരങ്ങൾക്ക് പുറമെ വാട്ടർപോളോ മത്സരങ്ങളും നടക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് എം.ജി. സർവകലാശാലയുടെ പുരുഷ–വനിതാ നീന്തൽ, പുരുഷ വിഭാഗം വാട്ടർപോളോ ടീമുകളിലേക്കുള്ള താരങ്ങളുടെ

തിരഞ്ഞെടുപ്പും നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ സർവകലാശാലയെ പ്രതിനിധീകരിച്ച് ചെന്നൈ എസ്.ആർ.എം സാൽവകലാശാലയിൽ വച്ച് നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കും. മികച്ച കായിക അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ പരിശീലന സൗകര്യങ്ങളുമുള്ള പാലാ സെന്റ് തോമസ് കോളേജിൽ തുടർച്ചയായി മൂന്നാം തവണ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല നീന്തൽ, വാട്ടർപോളോ ചാമ്പ്യൻഷിപ്പ് താരങ്ങൾക്കും കായികപ്രേമികൾക്കും ആവേശകരമായ അനുഭവമാകുമെന്ന് സംഘാടക സമിതി അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related