27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടയം ജില്ലയ്ക്കും ഒ.എൽ.സി (O.L.C) ഡെഫ് സ്കൂളിനും അഭിമാന നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഒ.എൽ.സി ഡെഫ് സ്കൂൾ മണ്ണാക്കനാട് ഓവറോൾ ഫസ്റ്റ് (ചാമ്പ്യൻഷിപ്പ്) കരസ്ഥമാക്കി.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാപാടവം മാറ്റുരച്ച സംസ്ഥാനതല മത്സരത്തിൽ വിധികർത്താക്കളുടെയും കാണികളുടെയും മനംകവർന്ന പ്രകടനമാണ് സ്കൂളിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.















