📰👉 ലോകത്തിലെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബൈനാൻസിൽനിന്ന് ഏകദേശം 6.3 ശതകോടി ഡോളർ (ഏകദേശം 59,820 കോടിയിലധികം രൂപ) കവർന്നതായി റിപ്പോർട്ട്.
📰👉 ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിനെ നേരെ വീണ്ടും ആക്രമണം. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും കപ്പലിൽ 27 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എം.ടി. ലൂയിസ് 1 എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
📰👉 വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടം നേരിട്ട വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നഷ് ടപരിഹാര പാക്കേജ് നൽകാനായി 7.19 കോടി രൂപ അനുവദിച്ചു.
📰👉 കെഎസ്ആര്‍ടിസി ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നു. കേരളപിറവി ദിനം മുതല്‍ നടപ്പാക്കാനാണ് ശ്രമം. ഭരണ ഭാഷ മലയാളമാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും കെഎസ്ആര്‍ടിസി ഇതുവരെ അത് നടപ്പാക്കിയിരുന്നില്ല. ഇംഗ്ലീഷില്‍ തന്നെയാണ് ആശയവിനിമയം. അതിനു മാറ്റം വരുകയാണ്.
📰👉 ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നവംബര്‍ 3 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സ്ത്രീ സൗജന്യ യാത്രയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ്സുകള്‍ കെഎസ്ആര്‍ടിസി വാടകയ്ക്ക് ഏറ്റെടുക്കാന്ചര്ച്ചയില് ധാരണയായി.
📰👉 മന്ത്രിയുടേതായാല് പോലും നിയമവിരുദ്ധ നിര്‍ദേശങ്ങള്‍ അനുസരിക്കില്ലെന്ന് വ്യക്തമാക്കി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്. ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് സംഘടനയുടെ സംസ്ഥാന നിര്‍വാഹക സമിതി ഇത്തരമൊരു പ്രമേയം പാസാക്കിയത്
📰👉 സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക സ്കൂള്‍ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവര്‍മാര്‍ പിടിയിലായി ആകെ 4504 സ്കൂള്‍ ബസുകള്‍ പരിശോധിച്ചു
📰👉 അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി റിവ്യു പെറ്റീഷനിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ കെടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനും നൽകുന്നതിനുള്ള ഇളവ് ഇനിമുതൽ നൽകേണ്ടതില്ലെന്ന് ഉത്തരവ്.
📰👉 പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പിഎസ് സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
📰👉 ഡൽഹി ഉൾപ്പടെ ആറു സംസ്ഥാനങ്ങളിൽ എസ്ഐആർ സമയക്രമം നീട്ടി. ഈ സംസ്ഥാനങ്ങളിൽ കരട് വോട്ടർ പട്ടികയ്ക്കെതിരേ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം അവസാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.















