സംസ്ഥാന ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടന്ന പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പി.എസ്.സി. കേസിൽ പ്രതിയായ അഡിഷണൽ
സെക്രട്ടറി ആർ. ഹരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയും വിരമിച്ച ഉദ്യോഗസ്ഥനുമായ പി. സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനും പി.എസ്.സി തീരുമാനിച്ചു.
പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ശക്തമാക്കിയ ക്രൈംബ്രാഞ്ച്, പി.എസ്.സി ചെയർമാനെ മറ്റന്നാൾ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്.















