പാലാ: അന്താരാഷ്ട്ര ഷെഫ് ദിനാഘോഷത്തോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ (SJIHMCT) സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റീസിന്റെ (Worldchefs) അംഗീകാരമുള്ള എസ്ജെഐഎച്ച്എംസി.ടിയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ വിവിധതരം ഡ്രൈ ഫ്രൂട്ട്സുകളും നട്സുകളും ചേർത്തിളക്കി കേക്ക് മിക്സിംഗ് പൂർത്തിയാക്കി. കോളേജ് വിദ്യാർഥികൾക്കൊപ്പം മുട്ടുചിറ സ്കൂളിലെ വിദ്യാർഥികളും പങ്കാളികളായി.
ചടങ്ങിൽ സ്ഥാപന ചെയർമാൻ റവ. ഡോ. ജോസഫ് തടത്തിൽ, ഡയറക്ടർ റവ. ഡോ. സെബിൻ പേഴത്തുങ്കൽ, പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ എന്നിവർ പങ്കെടുത്തു. പ്രായോഗിക പരിശീലനവും ആഗോള പാചക പ്രവണതകളെക്കുറിച്ചുള്ള അവബോധവും വിദ്യാർഥികളിൽ വളർത്തുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.















