യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം അടുത്ത മാസം പുറത്തിറക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. മുൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും വലിയ മാറ്റങ്ങൾ വരുത്തും. ബേക്കറികൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിദേശമദ്യ ചട്ട ഭേദഗതി പൂർണ്ണമായും പിൻവലിക്കാനാണ് സാധ്യത.
ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യു.ഡി.എഫ് നയമെന്ന് മന്ത്രി വ്യക്തമാക്കി.















