📰👉 സിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രംഗത്ത്. ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഈ ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു.
📰👉 കണ്ണൂരിലെ കിഫ്ബി ഭൂമിയിടപാടിൽ നിർണായക വിവരങ്ങൾ പുറത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമാക്കുന്ന കിഫ്ബി ബോർഡ് യോഗത്തിന്റെ രേഖ പുറത്തുവന്നു
📰👉 സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ സ്പാ കർശനമാക്കാൻ പൊലിസ് കൂടുതൽ നടപടികൾ ആരംഭിച്ചു. വൈകാതെ സ്പാകളുടെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരേ നിയമനിർമാണം ഉൾപ്പെടെ നടത്താനുള്ള ആലോചനയിലാണ് ആഭ്യന്തര വകുപ്പ്.
📰👉 സിക്കിമിന്റെ 19-ാമത് ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം തിങ്കളാഴ്ച ലോക് ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്
📰👉 കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് ലോറൻസ് ബിഷ്ണോയി സംഗവുമായി ബന്ധമുള്ളതായി സംശയം. ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമാണ് എബിൻ. ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടത്
📰👉 ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ ത്തുടര്‍ന്ന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അഡ്വാനിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
📰👉 ക്രൈസ്തവമതത്തിലേക്കു മാറിയതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഡിൽ ഗോത്രവിഭാഗക്കാരനായ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു.
📰👉 ഉപയോക്താക്കളെ ഏതെങ്കിലും ഒരു പ്രത്യേക ആശയത്തിലേക്കോ വാർത്തകളിലേക്കോ മാത്രം നയിക്കുന്ന തരത്തിൽ ഉള്ളടക്കങ്ങളെ ക്രമീകരിക്കരുതെന്ന് സമൂഹമാധ്യമ കമ്പനിയായ മെറ്റയോട് കേന്ദ്ര സർക്കാർ. എല്ലാ വശങ്ങളെയും ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിൽ ഉള്ളടക്കങ്ങളെ ക്രമീകരിക്കാനാണ് നിർദേശം.
📰👉 ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ അടിയന്തര ലാൻഡിംഗ് നടത്തി
📰👉 സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂത്തികൾ അവകാശപ്പെട്ടത്.















