: യു.എസ് ദേശീയ താല്പര്യം മുൻനിർത്തി ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും അതിശക്തമായ തീരുവകളുമാണ് താൻ ഒഴിവാക്കുന്നതെന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് വ്യക്തമാക്കി.
ഈ ഇളവ് അനുവദിക്കുന്നത് അമേരിക്കയുടെ ദേശീയ താല്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കാണിച്ച് യു.എസ് കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.















