spot_img

കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യൻ നാവികർ സുരക്ഷിതർ; റൊമാനിയയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു

spot_img

Date:

കരിങ്കടലിൽ ആക്രമണത്തിനിരയായ എം.വി റോയാഡ് മമ്മാഡോവ് (MV ROAYAD MAMMADOV) എന്ന ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റ ഒരു ഇന്ത്യൻ നാവികന് റൊമാനിയയിലെ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം നൽകിവരികയാണെന്നും എംബസി വ്യക്തമാക്കി.

കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയേന്തിയ കപ്പലിന് നേരെ കഴിഞ്ഞദിവസമാണ് കരിങ്കടലിൽ വച്ച് ആക്രമണമുണ്ടായത്. തുർക്കിയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ഡ്രോൺ/മിസൈൽ ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റ മറ്റ് ജീവനക്കാരെ കഴിഞ്ഞദിവസം തന്നെ ചികിത്സയ്ക്കായി റൊമാനിയയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര നേരിട്ട് സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റ നാവികന് മികച്ച ചികിത്സ ഉറപ്പാക്കാൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related