spot_img

ആണവപദ്ധതിയിൽ വ്യക്തത വരുത്തിയാൽ ഉപരോധങ്ങളിൽ ഇളവ് നൽകാം; ഇറാനോടുള്ള നിലപാടിൽ മാറ്റം വരുത്തി ഡൊണാൾഡ് ട്രംപ്

spot_img

Date:

ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തവും കൃത്യവുമായ നടപടികളുണ്ടായാൽ രാജ്യത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകൾ വിട്ടുകൊടുക്കാനും ത തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്സിയോസാണ് അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കങ്ങൾക്കിടയിലെ പുതിയ നീക്കങ്ങൾ പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്ക് തുറക്കൽ, നാവിക ഉപരോധം നീക്കൽ, മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കൽ തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.

മുൻകൂറായി ഉപരോധ ഇളവുകൾ ചോദിക്കുന്ന ഇറാൻ്റെ നയത്തോട് യോജിക്കാനാകില്ലെന്നും, ആദ്യം ആണവപദ്ധതി അവസാനിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത വേണമെന്നുമായിരുന്നു യു.എസിന്റെ നിലപാട്. എന്നാൽ, ഇറാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ പൂർണ്ണമായി തള്ളിക്കളയാതെ ആണവ വിഷയത്തിൽ മുൻകൈയെടുത്താൽ സാമ്പത്തിക ആശ്വാസം നൽകാൻ യു.എസ് തയ്യാറാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഈ ആഴ്ച ഖത്തറിന്റെ മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിൽ അടുത്ത ഘട്ട പരോക്ഷ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നിലപാട് മാറ്റം.

നിലവിലുള്ള നയതന്ത്ര പ്രതിസന്ധികളിൽ മാറ്റം വരുത്താനും തങ്ങളുടെ ഉപരോധങ്ങൾ നീക്കിയെടുക്കാനും ഇറാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും, അമേരിക്ക ആഗ്രഹിക്കുന്ന തലത്തിലുള്ള വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായിട്ടില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാൽ ചർച്ചകൾക്കുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേസമയം, നയതന്ത്ര ശ്രമങ്ങൾക്കൊപ്പം തന്നെ ആവശ്യമെങ്കിൽ ഇറാന് നേരെ കൂടുതൽ സൈനിക ആക്രമണം നടത്തുന്നതും ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും വ്യാപാരപാതകൾ സുരക്ഷിതമാക്കാനും ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചകൾ തിങ്കളാഴ്ചയോടെ ആരംഭിച്ചേക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related