പാലാ : പരിസ്ഥിതി ലോല പ്രദേശമായി ( ഇ എസ് എ ) കേന്ദ്രസർ ക്കാർ കരട് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച.മൂന്നിലവ്, മേലുകാവ് വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കണം എന്ന് കർഷക യൂണിയൻ .എം . പാല നിയോജകമണ്ഡലം ആവശ്യപ്പെട്ടു. ഈ വില്ലേജുകൾ ജനവാസ മേഖലകളും
കൃഷി യിടങ്ങളും ധാരാളം ഉള്ള പ്രദേശം ആണ്.കേന്ദ്ര വിജ്ഞാപനത്തിൽ ഇഎസ്ഐ പ്രഖ്യാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച് വ്യക്തത ലഭ്യമാക്കുവാൻ പൊതുജന ങ്ങൾക്ക് അവസരം നൽകണമെന്നും പരാതി നൽകുവാനുള്ള അവസാന തിയതി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുംപള്ളിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ,ടോമി മാത്യു തകടിയേൽ,ജോയ് നടയിൽ, ജോർജുകുട്ടി ജേക്കബ്, ജയ്സൺ ജോസഫ്,ഷാജി കൊല്ലിത്തടം പ്രദീപ്ജോസഫ് അബു മാത്യു പി വി ചാക്കോ എന്നിവർ പ്രസംഗിച്ചു.















