spot_img

ബിജെപി സംസ്ഥാന ചുമതലക്കാരുടെ പട്ടിക പുറത്തിറക്കി

spot_img

Date:

വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ (പ്രഭാരിമാർ) പ്രഖ്യാപിച്ച് ബി ജെ പി. കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കർണാടകയിൽനിന്നുള്ള രാജ്യസഭാ എം പിയും ആർ എസ് എസ് നേതാവുമായ ബി ജെപി ദേശീയ വൈസ് പ്രസിഡന്‍റ് പ്രൊഫ. എം നാഗരാജുവാണ് ആണ് പുതിയ പ്രഭാരി. സഹപ്രഭാരി

സ്ഥാനത്തുനിന്നും അപരാജിത സാരംഗിയെയും മാറ്റി. തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കിടേഷാണ് പുതിയ സഹപ്രഭാരി. പ്രകാശ് ജാവദേക്കർക്ക് പകരം ചുമതല നൽകിയിട്ടില്ല. തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തരാഖണ്ഡിന്റെയും ചുമതല ആർ എസ് എസ് നേതാവ് റാം മാധവിനാണ്. ഇതിന് പുറമെ, പുതുച്ചേരിയുടെ ചുമതല കെ സുരേന്ദ്രനും

ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യനും നൽകിയപ്പോൾ അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നൽകിയിട്ടുണ്ട്.മറ്റു പ്രധാന സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കും ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല സ്മൃതി ഇറാനിക്കുമാണ് നൽകിയിരിക്കുന്നത്. ഗുജറാത്ത് പ്രഭാരിയായി തരുൺ ചുഗിനെയും മഹാരാഷ്ട്രയുടെ സഹചുമതലക്കാരനായി അമിത് മാളവ്യയെയും നിയമിച്ചു. പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും പുതിയ പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കിയത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related