പൂഞ്ഞാർ: ചെറുപുഷ്പം മിഷൻ ലീഗ് (CML) പൂഞ്ഞാർ മേഖലാതല കലോത്സവത്തിൽ മിന്നുന്ന വിജയവുമായി കുന്നോന്നി യൂണിറ്റ്. കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എ (A) വിഭാഗത്തിൽ ഒന്നാം സ്ഥാനവും കുന്നോന്നി യൂണിറ്റ് കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് കുന്നോന്നി യൂണിറ്റിനായി സമ്മാനങ്ങൾ നേടിയത്:
- ഒന്നാം സ്ഥാനം നേടിയവർ: ഡെയ്ൻ ടോജോ (ഇൻഫന്റ് ബോയ്സ് പ്രസംഗം), ജോവാന ജോമോൻ (ഇൻഫന്റ് ഗേൾസ് പ്രസംഗം), എൽഫി സിനോയ് (സബ് ജൂനിയർ ഗേൾസ് ലളിതഗാനം), എൽന സിബി (സബ് ജൂനിയർ ഗേൾസ് പ്രസംഗം), അൽഫോൻസാ മാത്യു (ജൂനിയർ കഥാപ്രസംഗം), കെവിൻ ജോർജ് (സീനിയർ ബോയ്സ് ലളിതഗാനം), നിയാ ജോർജ് (സീനിയർ ഗേൾസ് പ്രസംഗം), ടോണി ജോർജ് (സൂപ്പർ സീനിയർ ബോയ്സ് മിഷൻ ക്വിസ്), സന്തോഷ് തോമസ് (എൽഡേഴ്സ് ബോയ്സ് പ്രസംഗം).
- രണ്ടാം സ്ഥാനം നേടിയവർ: എൽന സിബി (ജൂനിയർ ബൈബിൾ വായന), അഭിനയ മറിയം സിബി (ജൂനിയർ നാടോടിനൃത്തം), കാരലിൻ ജാൻസ് (ജൂനിയർ ഗേൾസ് പ്രസംഗം), ദിയാ റോസ് സോജൻ (സീനിയർ ഗേൾസ് ലളിതഗാനം), ഹന്ന ഷാജി (സീനിയർ കഥാപ്രസംഗം), റോസ് മരിയ റോബിൻസ് (സൂപ്പർ സീനിയർ ഗേൾസ് ലളിതഗാനം), സന്തോഷ് തോമസ് (എൽഡേഴ്സ് ബോയ്സ് ലളിതഗാനം).
- മൂന്നാം സ്ഥാനം നേടിയവർ: ഇറോൺ സനീഷ്, എഡ്വിൻ എ. പ്ലാത്തോട്ടം, ഇവാന ജോമോൻ, എയ്ഞ്ചൽ സിബി, മാക്സ്‌വെൽ ജോബി, ആമി ആൻ ജെറിൻ, അൽഫോൺസ് സന്തോഷ്, കെവിൻ ജോർജ്.















