2026 സെപ്റ്റംബർ 15 ചൊവ്വാ ചിങ്ങം 30
👉📰 യുവജനങ്ങളുടെ തൊഴിൽ-പ്രൊഫഷണൽ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ തളിരിടാൻ അവസരമൊരുക്കുന്ന ‘ഇന്ത്യസ്കിൽസ് 2026-27’ (IndiaSkills Competition) മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കൗശൽ വികാസ് മന്ത്രാലയം, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC), കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
👉📰 പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദര്‍ശിച്ചു. എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാൾ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്. 15 മിനിറ്റ് നേരം ഇരുവരും തമ്മിൽ കൂടികാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
👉📰 കേരളത്തിലെ പ്രഥമ സിവിൽ സർവീസ് പരിശീലനകേന്ദ്രമായ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ പ്രിൻസിപ്പലായി പ്രൊഫ. ഡോ. സിബി ജയിംസ് ചുമതലയേറ്റു. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. സിബി ജയിംസ്, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക-അധ്യാപന രംഗത്തെ പരിചയസമ്പന്നനാണ്.
👉📰 ന്യൂഡൽഹിയിൽ സമാപിച്ച പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി വൻ വിജയമെന്ന് കേന്ദ്രസർക്കാരും ബിജെപിയും. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ‘ബ്രിക്സ് പ്ലസ്’ വിശാല യോഗത്തോടെയാണ് ഉച്ചകോടി സമാപിച്ചത്. ഗ്ലോബൽ സൗത്തിന്റെ (Global South) പൊതു ശബ്ദമാകാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞെന്നും ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന ഇന്ത്യയുടെ വിദേശനയത്തിനുള്ള അംഗീകാരമാണെന്നും സർക്കാർ വിലയിരുത്തുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബ്രിക്സ് ഉച്ചകോടിയുടെ വിജയം പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.
👉📰 ഓണത്തിന് മുൻപ് നെല്ലിന്റെ കുടിശ്ശിക തുക പൂർണമായും വിതരണം ചെയ്യുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ പതിനായിരത്തോളം നെൽക്കർഷകർ കടുത്ത ദുരിതത്തിൽ. മാസങ്ങൾക്ക് മുൻപ് സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാത്തതിനെ തുടർന്ന് അടുത്തകൊയ്ത്തിന് സമയമായിട്ടും കൃഷി ചെലവുകൾ കണ്ടെത്താനാകാതെ വലയുകയാണ് കർഷകർ. തുക ലഭിക്കാനുള്ളവരിൽ ഭൂരിഭാഗവും 70 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരാണ്.
👉📰 മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്രവർത്തനസജ്ജമായത്. സാധാരണക്കാർക്കും നാട്ടിൽ തന്നെ അത്യാധുനിക കാൻസർ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ലക്ഷ്യം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലൂടെ സാധ്യമായെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
👉📰 സംസ്ഥാന ചരക്കുസേവന നികുതി (GST) വകുപ്പിനായി അനുവദിച്ച പുതിയ ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി, ജനപ്രതിനിധികൾ, ധനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി നിർമാണവും വിതരണവും പൂർത്തിയാക്കിയ 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ്
👉📰 ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന ബ്രിക്സ് കൂട്ടായ്മയുടെ ആവശ്യത്തിന് പൂർണ പിന്തുണയുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഓപ്പൺ സെഷനിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസ്വര രാജ്യങ്ങൾക്ക് അർഹിച്ച പരിഗണന നൽകുകയാണ് യുഎൻ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
👉📰 വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാനസർക്കാർ. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.















