തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ആവശ്യവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കളുടെ ശക്തമായ എതിർപ്പ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതി നടപ്പാക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
പാർട്ടി നേതാക്കളായ ജോൺസൺ എബ്രഹാം, കെ.സി. ജോസഫ്, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരാണ് യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി പദ്ധതിയുമായി മുന്നോട്ടുപോകേണ്ടി വരുമെന്നും, എന്നാൽ സംസ്ഥാനത്തിന്റെ കറിക്യുലത്തിലും വിദ്യാഭ്യാസ നയത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യോഗത്തിൽ വിശദീകരണമുണ്ടായി.
കെ.പി.സി.സി രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.

















