കോട്ടയം: ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 42) സെപ്റ്റംബർ 4 വെള്ളിഴാച അടച്ചിടും. ഗേറ്റിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 8.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെയാണ് ഗേറ്റ് അടച്ചിടുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ മറ്റു ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

















