2026 സെപ്റ്റംബർ 02 ബുധൻ ചിങ്ങം 16
👉📰 നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽനിന്ന് പിന്മാറുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സുപ്രീം കോടതിയെ അറിയിച്ചു.
👉📰 സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28-നാണ് തിരഞ്ഞെടുപ്പ്. 29-ന് ഫലപ്രഖ്യാപനം. വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവി
👉📰 ബിഹാറിലെ ബഗഹ പ്രദേശത്തെ നദികളിൽ അടുത്ത ദിവസങ്ങളിലായി കാണപ്പെടുന്ന അസാധാരണ മത്സ്യങ്ങൾ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പുമായി അധികൃതർ. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുംനേപ്പാളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുടന്ന് പ്രളയജലത്തോടൊപ്പമെത്തിയ മത്സ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം.
👉📰 ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ ടെർനസ് ചുമതലയേറ്റിരിക്കുകയാണ്. ഏത് ദിശയിലായിരിക്കും കമ്പനിയുടെ ഇനിയുള്ള യാത്രയെന്നത് കൗതുകമുള്ള കാര്യമാണ്. 4.5 ട്രില്യൺ ഡോളർ കമ്പനിയായി ടിം കുക്കിന്റെ നേതൃത്വത്തിൽ കമ്പനി വളർന്നുവെങ്കിലും പിഴവുകളില്ലാതെ പോയ ഭൂതകാലമല്ല ആപ്പിളിന്റേത്.
👉📰 കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്കുനേരെ നടന്ന പോലീസ് ലാത്തിചാർജ്ജ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടികൾക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കുപറ്റി.
👉📰 ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ യു.എസ്. വീണ്ടും ആക്രമണം നടത്തി. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിരിക് തുടങ്ങിയ ഇറാൻ തീരദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്
👉📰 നേപ്പാളിൽ ഉണ്ടായ കനത്ത പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 1003 ആയി. നാലായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുവരെ 12,000 പേരെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്
👉📰 ഡൽഹിയിലെ ജന്തർമന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കി
👉📰 സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിച്ചു 23 അധ്യാപകർക്ക് പുരസ്കാരം
👉📰 കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.) സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ആണ് കൊച്ചി മെട്രോ മൂന്നാംഘട്ടത്തിനുള്ള പദ്ധതിരേഖ നൽകിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് പുതിയ പാത കടന്നുപോകുന്നത്.

















