പാർട്ടിക്കോട്ടകളിലെ തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം നേതൃത്വം. തളിപ്പറമ്പിൽ നടന്ന അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേ, തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.
തളിപ്പറമ്പിൽ എല്ലാക്കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ ഇത്തവണ മാറി ചിന്തിച്ചുവെന്നും അത്തരക്കാർ സ്വയം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൽക്കാലികമായി മാറിനിന്നവർ തെറ്റ് മനസ്സിലാക്കി എൽഡിഎഫിലേക്ക് തന്നെ തിരികെ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

















