അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. നൽകാമെന്നേറ്റ ഉറപ്പുകൾ പാലിക്കാൻ അമേരിക്ക തയ്യാറായാൽ ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത മാർഗങ്ങളെക്കുറിച്ച് ഒമാനുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അതീവ പ്രധാനമായ വിഷയമാണെന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ പറഞ്ഞു. ജലപാത തുറക്കാനുള്ള ശ്രമങ്ങൾക്ക് തുർക്കി പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, മേഖലയിലെ പിരിമുറുക്കം നിലനിൽക്കെ അമേരിക്കൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോർജ് വാഷിംഗ്ടൺ പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന എബ്രഹാം ലിങ്കൺ കപ്പലിന് പകരമായാണ് ജോർജ് വാഷിംഗ്ടൺ എത്തിയത്.
















