വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയുള്ള രാജിയ്ക്ക് പിന്നാലെ ആദ്യപ്രതികരണവുമായി, മുൻ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. ജെൻസികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ജെൻസി തങ്ങളുടെ കുട്ടികളാണ്. അവർക്ക് അഭിലാഷങ്ങളുണ്ട്, അവർ ഇന്ത്യയെ വിശ്വ ഗുരുവാക്കും. മന്ത്രി സ്ഥാനം തനിക്ക് പ്രധാനമായിരുന്നില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വർ GM സർവകലാശാലയിലെ പരിപാടിയിൽ ആയിരുന്നു പരാമർശം. പ്രധാനമന്ത്രിയെ നേരിൽകണ്ട് താൻ
രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാൻ വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞ പ്രധാൻ, ഇതൊരിക്കലും തനിക്ക് അഭിമാനപ്രശ്നമായിരുന്നില്ലെന്ന് വ്യക്തമാക്കി. “അടുത്തിടെയുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്, പുതിയ തലമുറയിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു എന്നാണ്. ആരാണ് ഈ ‘ജെൻ-ഇസഡ്’? അവർ നമ്മളിൽപ്പെട്ടവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരിക്കലും എനിക്ക് വ്യക്തിപരമായ അഭിമാനപ്രശ്നമായിരുന്നില്ല” പ്രധാൻ പറഞ്ഞു.















