മേലുകാവ്: പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പാലാ എം.എൽ.എ മാണി സി. കാപ്പന്റെയും കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. പ്രദേശത്തെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി റ്റോമി, വൈസ് പ്രസിഡന്റ് ക്രിസ്റ്റിൻ ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇലവീഴാപൂഞ്ചിറയിലെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് വേഗത കൂട്ടുമെന്നും റവന്യൂ തടസ്സങ്ങൾ നീക്കി ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മേലുകാവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആർ.ഡി.ഒ (RDO) ഓഫീസർമാർ, മറ്റ് റെവന്യൂ ഉദ്യോഗസ്ഥർ എന്നിവരും സന്ദർശനത്തിൽ പങ്കാളികളായി.















