ആദ്യ ഇന്ത്യക്കാരനായ ഈശോ സഭാ രക്തസാക്ഷി നസ്രാണി സമുദായത്തിൽ നിന്നുള്ള പാലാ രൂപതയിലെ കടുത്തുരുത്തി ഫൊറോനയുടെ കീഴിൽ വരുന്ന സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി ഇടവകയിൽ കാട്ടാമ്പാക്ക് കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിള പറമ്പിൽ മറിയത്തിൻ്റെയും മകനായി ജനിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ്. ജെ രക്തസാക്ഷിത്വം വരിച്ചിട്ട് 2026ജൂലൈ 16 ന് 59 വർഷം ആകുന്നു. മാതൃ ഇടവകയായ തുരുത്തിപള്ളിയിൽ ജൂലൈ 16 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാനക്കും ശേഷം ഒപ്പീസിനും വികാരി ഫാദർ തോമസ്
ബ്രാഹ്‌മണവേലിൽ നേതൃത്വം കൊടുത്തു. റാഞ്ചിയിലെ ജെയിംസച്ചൻ്റെ കബറിടംസ്ഥിതി ചെയ്യുന്ന മാണ്ടർ പള്ളിയിലെ വിശുദ്ധകുർബാന രാവിലെ 5.30 ന് വികാരി ഫാദർ വിപിൻ കണ്ടുൽനയുടെയുടെയും, മാണ്ടർസ്‌കൂൾ ഹെഡ്ഡ് മാസ്റ്റർ ഫാദർ ജോൺ സൈലന്ദർ ടോപ്പോയും, ഫാദർ ചോനാസ് ടിഗായും , ഫാദർ ജോണിസ് ഗാരിയും ഹസാരിബാഗ് രൂപതയുടെ സോഷ്യൽ സർവ്വീസ് ഡയറക്ടറുമായ ഫാദർ ടോമി അഞ്ചുപംങ്കിലും, കർണാടക ഷിമോഗയിൽ നിന്നുള്ള ഫാദർ മാത്യൂ കോട്ടായിൽ CMF ൻ്റെയും നേതൃത്വത്തിൽ നടന്നു. വികാരി ഫാദർ വിപിൻ കണ്ടുൽനയും , സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോൺ സൈലന്ദർ ടോപ്പോയും, ഫാദർ മാത്യു കോട്ടയിലും ജെയിംസച്ചനെ അന്സ്മരിച്ച് സംസാരിച്ചു. വിശുദ്ധ കുർബാനക്ക് സെൻ്റ് ആൻസ് സിസ്റ്റേഴ്സും ഇടവകക്കാരും കുട്ടികളും കേരളത്തിൽ നിന്നും ആഡ്രയിൽ നിന്നും , കർണാടകയിൽ നിന്നും അച്ചൻ്റെ കുടുംബാംഗങ്ങളും
ബന്ധുമിത്രാദികളും പങ്കെടുത്തു .തുടർന്ന് മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്നിടത്ത് ഒപ്പീസും നടത്തി. ജൂലൈ 16 ന് രാവിലെ 5.30 ന് അച്ചൻ ഇടവക വികാരിയായി കുത്തേറ്റ റാഞ്ചിയിലെ നവാഠാട് ഇടവക പള്ളിയിൽ വിശുദ്ധകുർബാനക്ക് വികാരി ഫാദർ സുനിൽ ടോപ്‌നോയുടെ നേതൃത്വത്തിൽ ,ഫാദർ ടോമി അഞ്ചുപങ്കിലും ഫാദർ മാത്യു കോട്ടായിൽ എന്നവർ സഹകാർമ്മികരായി. വികാരി ഫാദർ സുനിൽ ടോപ്‌നോയും, ഫാദർ മാത്യം കോട്ടായിലും, ഫാദർ ടോമി അഞ്ചു പങ്കിൽ, സിസ്റ്റർ അഞ്ചലാ ടിഗാ സെൻ്റ് (ആൻസ് സിസ്‌റ്റേഴ്സ് ) എന്നിവർ സംസാരിച്ചു. ഗബ്രിയേൽ ബ്രദേഴ്‌സ് (മോണ്ട് ഫോർട്ട് ബ്രദർഴ്സ്) നേതൃത്വത്തിൽ ബ്രദർ കാലപ് ടോപ്‌നോയും, സെൻ് ആൻസ് സിസ്റ്റേഴ്സും കുട്ടികളും ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുത്തു. വിശുദ്ധ കുർബാനക്ക് ശേഷം അച്ചൻ്റെ നവാഠാടിലെ മെമ്മോറിയൽ ഫലകം സ്ഥിതി ചെയ്യുന്നിടത്തും മാണ്ടറിലെ കബറിടത്തിലും പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നു. അച്ചൻ്റെ ജന്മഇടവകയായ തുരുത്തിപ്പള്ളിയിൽ അച്ചൻ്റെ ഛായചിത്രം പതിച്ച കൽകുരിശിലും, മണ്ടറിലെ കമ്പറിടത്തിലും, നവാഠാടിലെ മെമ്മോറിയൽ ഫലകത്തിന് മുമ്പിലും അച്ചൻ്റെ മദ്ധ്യസ്ഥത വഴിയായി ഈശോയിൽ നിന്ന് അനുഗ്രഹം പ്രാപിച്ചവർ നിരവധിയാണ്.















