2026 ജൂലൈ 19 ഞായർ കർക്കിടകം 03
📰👉 72–ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾപ്രഖ്യാപിച്ചു . മികച്ച നടനുള്ള പുരസ്കാരം നേടി മമ്മൂട്ടി,ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ
📰👉 ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബുക്കായോ സാകയുടെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് നേടിയ ഈ വിജയം, 1966-ന് ശേഷമുള്ള അവരുടെ ഏറ്റവും മികച്ച ലോകകപ്പ് നേട്ടമായി മാറി
📰👉 പശ്ചിമേഷ്യയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി
📰👉 ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം നികത്തി കേന്ദ്രസർക്കാർ. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. ആറു വർഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു.
📰👉 ജോർദാനിലെ സൈനിക താവളത്തിന് നേരെ വെള്ളിയാഴ്ച രാത്രി ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു.
📰👉 സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില് വെള്ളിയാഴ്ച ഉത്പാദനം വര്ധിപ്പിച്ചു. പീക്ക്ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.
📰👉 കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘം നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വില്പന നടത്തിവന്ന മിലൻ (37) ആണ് അറസ്റ്റിലായത്.
📰👉 ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്സിയുടെ പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് മാറിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്ന് പി എസ് സി അറിയിച്ചു. രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരുമണിക്ക് റദ്ദാക്കിയത്.
📰👉 കടുത്ത വേനലും മഴക്കുറവും മൂലം ജർമനിയിലെ പ്രധാന നദികളിൽ ജലനിരപ്പ് വൻതോതിൽ താഴുന്നത് രാജ്യത്തെ കപ്പൽ ഗതാഗതത്തെയും ചരക്കുനീക്കത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. യൂറോപ്പിന്റെതന്നെ പ്രധാന ജലപാതയായ റൈൻ നദിയിലടക്കം ജലനിരപ്പ് അപകടകരമായ രീതിയിലാണ് കുറഞ്ഞിരിക്കുന്നത്.
📰👉 ഇറാനെതിരേ വിപുലമായ സൈനിക നീക്കത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഡസൻകണക്കിന് ഇന്ധനം നിറയ്ക്കുന്ന യുദ്ധവിമാനങ്ങൾ അമേരിക്ക അയയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ അക്സിയോസ് റിപ്പോർട്ട് ചെയ്തു.















