അരുവിത്തുറ: കർഷകർക്കും കാർഷിക മേഖലയ്ക്കും പുത്തൻ ഉണർവ്വേകിക്കൊണ്ട് നാലാമത് അരുവിത്തുറ അഗ്രി ഫെസ്റ്റിന് (AGRI FEST ARUVITHURA) അരുവിത്തുറ പള്ളി മൈതാനിയിൽ പ്രൗഢഗംഭീരമായ തുടക്കം.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.എസ്.ഡബ്ല്യു.എസ് അരുവിത്തുറ സോണൽ ഡയറക്ടർ ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ സ്വാഗതം ആശംസിച്ചു. സോണൽ കൺവീനർ ശ്രീ. ജോർജ് വടക്കേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ റവ. ഫാ. ജോസഫ് വാട്ടപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും പുതിയ സാധ്യതകളും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പങ്കുവെച്ചു. ഈശ്വരപ്രാർത്ഥനയോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.
ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു ആശംസകൾ നേർന്നു സംസാരിച്ചു.
ആശംസകൾ അർപ്പിച്ചവർ:
റവ. ഫാ. ജോസഫ് തറപ്പേൽ (ഇൻഫാം രൂപതാ ഡയറക്ടർ)
ശ്രീമതി മേഴ്‌സി മാത്യു തട്ടാംപറമ്പിൽ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ശ്രീ. ജെയിംസ് കുന്നേൽ (മുൻസിപ്പൽ കൗൺസിലർ)
ശ്രീമതി ഷൈനി ബെന്നി കളപ്പുരയ്ക്കൽ (പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ശ്രീ. സേവ്യർ കണ്ടത്തിൻ കര (ഗ്രാമപഞ്ചായത്ത് മെമ്പർ)
ശ്രീ. ജോൺസൺ ചെറുവള്ളി (ഗ്രാമപഞ്ചായത്ത് മെമ്പർ)
ശ്രീമതി സൗമ്യാ ജോബി ഇടത്തിൽ (ഗ്രാമപഞ്ചായത്ത് മെമ്പർ)
ശ്രീമതി അഞ്ചലി ആനന്ദ് പുതിയാപറമ്പിൽ (ഗ്രാമപഞ്ചായത്ത് മെമ്പർ)
ശ്രീ. അജ്‌മൽ പി.എ. (അഗ്രിക്കൾച്ചറൽ അസി. ഡയറക്ടർ)
ശ്രീമതി ജയ കൃഷ്‌ണ (കൃഷി ഓഫീസർ)
ശ്രീ. സിബി കണിയാമ്പടി (F.P.O. ചെയർമാൻ)
ചടങ്ങിന്റെ സമാപനത്തിൽ പ്രമോട്ടർ ശ്രീ. ജോജോ പ്ലാത്തോട്ടം നന്ദി പ്രകാശനം നടത്തി. വിവിധയിനം കാർഷിക സ്റ്റാളുകളും വിപണന മേളകളുമായി അഗ്രി ഫെസ്റ്റ് വരും ദിവസങ്ങളിലും ജനശ്രദ്ധ ആകർഷിക്കും.















