അബൂബക്കറിന്റെ മക്കളായ മുസമ്മിൽ, മുൻസിർ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഒമ്പതു വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചെന്നാണ് ലഭിക്കുന്ന വിവരം. കാസർഗോഡ് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഉള്ളേര്യയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു.















