മണിയംകുന്ന് സെൻ്റ് ജോസഫ് യു പി സ്കൂളിൽ പൂഞ്ഞാർ പഞ്ചായത്തുതല ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ. എബി ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണം പൗരന്റെ കടമയാണ് എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൂഞ്ഞാർ
കൃഷിഭവൻ ഓഫീസർ ശ്രീമതി കാർത്തിക എസ് പരിസ്ഥിതിദിനസന്ദേശം നൽകി. കുട്ടികളെല്ലാവരും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ ചൊല്ലി. അധ്യാപകരായ സിനു ജോസഫ് സ്വാഗതവും ആഷ്ലിൻ റോസ് ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.ഹെഡ്മിസ്ട്രസ് സി. റ്റീന ജോസ്, പി ടി പ്രസിഡൻ്റ് ശ്രീ. ജെഫിൻ തോമസ്,വിദ്യാർത്ഥി പ്രതിനിധികൾ, വാർഡ് മെമ്പർ ,കൃഷിഭവൻ ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. മാസ്റ്റർ ശിവാർത്ഥ് എസ് നായർ പരിസ്ഥിതി സംരക്ഷണ സന്ദേശപ്രഭാഷണം നടത്തി.കുട്ടികൾ പരിസ്ഥിതി സംരക്ഷണാവബോധ ഗാനമാലപിച്ചു.കുട്ടികൾക്കായി കഥ ഉപന്യാസ രചന,പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു















