മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന് സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും
അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി
സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്, ഗ്രൂപ്പ് കളിച്ചും കുതികാല് വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഇതൊരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് പറഞ്ഞു.















