ജീവിക്കുന്ന ക്രിസ്തുവിനെ ഹൃദയത്തിൽ പേറുക സുപ്രധാനം: പാപ്പാ

Date:

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു.

നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ സാക്ഷികളായ സത്രീകളുടെ ധൈര്യം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയുടെ എഴുപതാം പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവരടങ്ങിയ മൂന്നുറോളം പേരെ വ്യാഴാഴ്‌ച (13/04/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവ്വെ ഈ സമ്മേളനത്തിൻറെ വിചിന്തനപ്രമേയത്തെ അടിസ്ഥാനമാക്കി അവരോടു സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“സിനഡുയാത്രയിൽ, ഉത്ഥിതനു സാക്ഷികളായ സ്ത്രീകൾ” എന്ന വിചിന്തനപ്രമേയത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, ഉത്ഥിതന് സാക്ഷികളായ സ്ത്രീകൾ, സിനഡു യാത്രയിൽ, പ്രത്യാശയുടെ വിതക്കാരികൾ എന്നീ മൂന്ന് ആശയങ്ങൾ വിശകലനം ചെയ്തു.

ധൈര്യശാലികളായ ആ സ്ത്രീകൾ ഉത്ഥിതൻറെ ശക്തിയാലും പ്രകാശത്താലും  ആശ്ചര്യപ്പെടാനും നയിക്കപ്പെടാനും സ്വയം അനുവദിക്കുകയും അവനെ അന്വേഷിക്കാനായി പുറപ്പെടുകയും ചെയ്തുവെന്നും ജീവിക്കുന്ന കർത്താവിനെ ഹൃദയത്തിൽ പേറുക എത്ര പ്രധാനമാണെന്ന് അവർക്ക് പൂർണ്ണമായ അവബോധം ഉണ്ടായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

യേശുവിൻറെ സാന്നിധ്യം നമ്മെ നമ്മിൽത്തന്നെ അടച്ചിടുകയല്ല പ്രത്യുത മറ്റുള്ളവരുമായി കണ്ടുമുട്ടുന്നതിനും മറ്റുള്ളവരോടൊപ്പം നടക്കാൻ തീരുമാനിക്കുന്നതിനും പ്രേരിപ്പിക്കുന്നുവെന്നും ഉത്ഥിതനുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം തങ്ങൾക്കു മാത്രമായി സൂക്ഷിക്കാനൊ തനിച്ചു നടക്കാനൊ അല്ല ഈ സ്ത്രീകൾ തീരുമാനിച്ചതെന്നും പാപ്പാ സിനഡുയാത്രയിൽ എന്ന ആശയം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.

ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച ആ സ്ത്രീകളുടെ ഹൃദയങ്ങളെ പ്രത്യാശാഭരിതമാക്കുകയും അവരെ പ്രത്യാശയുടെ ഉല്പാദകരാക്കുകയും ചെയ്യുന്നുവെന്നും, ഇതിനർത്ഥം, നരകുലത്തിനു മദ്ധ്യേ ദൈവത്തിൻറെ പുളിമാവായിത്തീരുക എന്നാണെന്നും പാപ്പാ പ്രത്യാശയുടെ വിതക്കാരികൾ എന്ന മൂന്നാമത്തെ ആശയം വിശകലനം ചെയ്യവെ വിശദീരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...