കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു.
ഇന്നലെ രാഹുൽ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കുറച്ച് കാര്യങ്ങൾ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാൻ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.















