സഭയിലെ യുവജനങ്ങൾ ഉത്ഥാനത്തിന്റെ കണ്ണുകളുള്ളവരായി മാറണമെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം (സീറോ മലബാർ യൂത്ത് മൂവ്‌മെന്റ്) സംസ്ഥാന സമിതിയുടെ പ്രഥമ സെനറ്റ് സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെയും ജീവിത സാഹചര്യങ്ങളെയും പ്രത്യാശയോടെ നോക്കിക്കാണാൻ യുവതലമുറയ്ക്ക് സാധിക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ ഉത്ഥാനം നൽകുന്ന പ്രകാശവും ധൈര്യവും യുവജനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭാവി പരിപാടികൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിനുമായാണ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ചേർന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
















