10 ദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 1029 കിലോമീറ്ററുകൾ ദൂരം പിന്നിട്ട്, അൾജീരിയയിലെത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു ആവേശകരമായ സ്വീകരണം. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിലെ
പോരാളിയും സൈനികനുമായിരുന്ന ഹൗറി ബൗമെഡിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയെ അപ്പസ്തോലിക ന്യൂൺഷ്യോ മോൺസിഞ്ഞോർ ഹാവിയർ ഹെരേര കൊറോണയും,
പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളിൽ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവൻ, അബ്ദെൽമഡ്ജിദ് തേബൂൺ ഹാർദ്ദവമായി സ്വാഗതമരുളി.















