പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഭാഗത്ത് അപകടകരമായ നിലയിൽ നിന്നിരുന്ന മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി. പാലാ മുനിസിപ്പാലിറ്റി വൈസ് ചെയർമാനും കൊട്ടാരമറ്റം വാർഡ് കൗൺസിലറുമായ ബിജു മാത്യൂസ് മരത്തിന് മുകളിൽ കയറി ചില്ലകൾ വെട്ടിമാറ്റുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി.
അപകടസാധ്യത ഒഴിവാക്കി യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തിയിരുന്ന മരച്ചില്ലകൾ നീക്കം ചെയ്തതോടെ പ്രദേശത്തെ അപകടസാധ്യത കുറയ്ക്കാനായി.
















