ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്.
പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ ആശങ്ക ആ യുവാവിനോടുള്ള സഹതാപം കൊണ്ടല്ല, മറിച്ച് കൂടുതൽ ക്രൂരതയോടെ അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്ന വാശി കൊണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് തങ്ങളുടെ കൺമുമ്പിൽ കിടന്ന് വിലസിയ ദൈവപുത്രൻ എന്ന് സ്വയം പ്രഖ്യാപിച്ച യേശു തങ്ങളുടെ ക്രൂരതകൾക്ക് മുമ്പിൽ എങ്ങനെ പ്രതികരിക്കും, ചിലപ്പോൾ സ്വയം രക്ഷിക്കാൻ എന്തെങ്കിലും വലിയ അത്ഭുതം പ്രവർത്തിക്കുമോ എന്നതും അവരുടെ ഇടയിലെ ഒരു ചർച്ചാ വിഷയമായിരുന്നു.
ഗാഗുൽത്താമലയുടെ മുകളിൽ മുറിവേറ്റ് ക്ഷീണിച്ച് അവശനായ ആ യുവാവിന്റെ വസ്ത്രങ്ങൾ ശത്രുക്കൾ ഒരോന്നായി ഉരിഞ്ഞെടുക്കുകയാണ്. ചുറ്റും ഒരു ജനസാഗരം തന്നെയുണ്ട്, മുപ്പത്തിമൂന്നുകാരനായ ആ യുവാവ് വിവസ്ത്രനായി ജനമധ്യത്തിൽ നിൽക്കുന്നു. അവനുചുറ്റും നിൽക്കുന്നവർ അവനെ നോക്കി കൂകിവിളിക്കുകയും കമന്റുകൾ പറഞ്ഞ് ആർത്തു ചിരിക്കുകയും ചെയ്യുന്നുണ്ട്. അവരിൽ ചിലർ ഇന്നലെകളിൽ അവൻ സൗഖ്യം നൽകി പറഞ്ഞയച്ചവരാണ്. മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവപുത്രന്റെ, അല്ല ദൈവത്തിന്റെ ചിത്രം…
അല്പം അകലെ കണ്ണീരിൽ കുതിർന്ന, തന്റെ അമ്മയുടെ നേരെ നിറകണ്ണുകളോടെ ക്രിസ്തു നോക്കി. ഉണ്ണിയായി പിറന്നപ്പോൾ നഗ്നമായ ആ കുഞ്ഞ് മേനിയെ കൈകളിൽ ഏന്തിയ ആ അമ്മയുടെ കൺമുമ്പിൽ തന്നെ യുവാവായ മകൻ പൂർണ്ണ നഗ്നനായി നിൽക്കുന്നു. ദുഃഖഭാരത്താൽ അലറി വിളിക്കുന്ന പരിശുദ്ധ കന്യാമറിയത്തെ ആശ്വസിപ്പിക്കാൻ അവൾക്കു ചുറ്റുമുള്ള സ്ത്രീകൾ കഠിന പരിശ്രമം നടത്തുന്നുണ്ട്. നിസഹായനായ ക്രിസ്തു പതിയെ തന്റെ മിഴികളടച്ചു. രണ്ടു തുള്ളി ചുടുകണ്ണീർ അവന്റെ പാദത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ ഭൂമിയിൽ പതിച്ചു… പെറ്റമ്മയുടെ രോദനം ചെവികളിൽ അലയടിക്കുന്ന നിമിഷം പിന്നിൽ നിന്ന് ഒരു പട്ടാളക്കാരൻ ക്രിസ്തുവിന്റെ പിൻഭാഗത്ത് ആഞ്ഞു ചവിട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision