പാലാ: പാലാ രൂപതാ കെ.സി.എസ്.എല്ലിന്റെ (KCSL) ആഭിമുഖ്യത്തിൽ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈബിൾ വചനം കാണാതെ പഠിച്ചു പറയുന്ന മത്സരം സംഘടിപ്പിച്ചു. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു മത്സരം നടന്നത്.
കുട്ടികളിൽ ദൈവവചന ബോധ്യവും ആത്മീയ മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം എൽ.പി വിഭാഗം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.















