spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിക്കു തുടക്കമായി.

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ -2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു. മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത്.

മഴക്കാലത്ത് പനി, വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഋതുസുരക്ഷ ചികിത്സയിലൂടെ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയും ചികിത്സയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ളവർക്കും രോഗബാധിതർക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്.

കിഴി, ഉത്സാദനം,ധൂമം, പഞ്ചകർമ ചികിത്സകളായ വമനം,വിരേചനം,വസ്തി, രക്തമോക്ഷം എന്നിവ ഉൾപ്പെടെ ചികിത്സയുടെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ, ആരോഗ്യകരമായ ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള കൗൺസിലിംഗും നൽകുന്നു. ഇൻപേഷ്യന്റുകൾക്ക് ശാരീരിക വ്യായാമങ്ങൾ, ശ്വസനാഭ്യാസങ്ങൾ, മാനസികാരോഗ്യ പരിപാലന മാർഗങ്ങൾ എന്നിവയും നിർദേശിക്കുന്നു.
ചികിത്സകൾ ഒ.പി അടിസ്ഥാനത്തിലും ഐ.പി അടിസ്ഥാനത്തിലും ലഭ്യമാണ്. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം നിലയിലാണ് വിപുലമായ ചികിത്സസംവിധാനങ്ങളോടെ ആയുർവേദ, നാച്ചുറോപ്പതി, സിദ്ധ ചികിത്സ വിഭാഗങ്ങൾ ( ആയുഷ്) ഉൾപ്പെടെ പ്രവർത്തിക്കുന്നത്.

നാഡീവ്യൂഹം, അസ്ഥി, പേശി സംബന്ധമായ രോഗങ്ങൾ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബാധിക്കുന്ന വിവിധ രോഗങ്ങൾ, ഗർഭകാല-പ്രസവാനന്തര പരിചരണം, ജീവിതശൈലി രോഗങ്ങൾ, ചർമ്മ സംരക്ഷണവും പുനരുദ്ധാരണവും, വാതരോഗങ്ങൾ, നട്ടെല്ല്, ഡിസ്ക്, അസ്ഥി, സന്ധിസംബന്ധമായ രോഗങ്ങൾ, വിവിധ അലർജി രോഗങ്ങൾ, അപകടാനന്തര പുനരധിവാസ ചികിത്സ, വിഷ ചികിത്സ, സ്പോർട്സ് മെഡിസിൻ,റിലാക്സേഷൻ തെറാപ്പി, റീജുവനേഷൻ തെറാപ്പി, ബ്യൂട്ടി കെയർ തെറാപ്പി തുടങ്ങിയ വിവിധ സേവനങ്ങളും ചികിത്സകളും ആയുർവേദ, നാച്ചുറോപ്പതി വിഭാഗങ്ങളുടെ കീഴിൽ ലഭ്യമാണ്.

പഞ്ചകർമ്മ ചികിത്സകൾക്കായി സുസജ്ജമായ സംവിധാനങ്ങളോടെയുള്ള 12 പ്രത്യേക ചികിത്സാമുറികൾ, അക്യുപംക്ചർ, സ്പൈനൽ ബാത്ത്, സ്റ്റീം ബാത്ത് തുടങ്ങിയവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ രോഗികൾക്കു സൗകര്യപ്രദമായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ – 9188525954

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related