ഏറ്റുമാനൂർ: സാമൂഹൃവിഘടനമല്ല രാജ്യത്തിന് ആവശ്യമെന്നും സ്വാതന്ത്രം സമത്വം സാഹോദര്യം എന്നുള്ള സാമൂഹൃപ്രചോദന അടിത്തറയിൽ നിന്നും നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് സിവിൽ സൊസൈറ്റി മുവ്മെൻ്റ് കോഡിനേറ്റർ പ്രദീപ്കുളങ്ങര പറഞ്ഞു.
1989 സെപ്തം: 1 ന് കെ. എം .സലിംകുമാറിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചതിൻ്റെ 37 -ാമത് വാർഷിക അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .അഡ്വ. കെ. കെ. വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
വി ഡി ജോസ്, പി. ഷൺമുഖൻ,കെ .എം .കുഞ്ഞുമോൻ, ലൂക്കോസ് നീലംപേരൂർ,സണ്ണിജോസഫ്,എം .ടി സജി മോൻ,എൻ. കെ. രാജു,ബിജു മാതൃൂ, സജി നാഗമ്പടം, ഗ്രേസി ജോർജ്ജ്,ജോയി കടവിൽ, സി.സി സനൽ, മാന്നാനംതങ്കച്ചൻ, സുനിൽ പോൾ, കെ. ജെ .ചാക്കോ എന്നിവർ സംസാരിച്ചു.

















