ഭരണങ്ങാനം: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘യുവജ്വാല 2026’ ഉദ്ഘാടന സമ്മേളനം മാതൃഭവൻ ഭരണങ്ങാനത്ത് വെച്ച് നടന്നു. 2026 ഒക്ടോബർ 4-നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ ക്ലിന്റ് അരീപ്ലാക്കൽ (ജനറൽ കോഓർഡിനേറ്റർ, യൂത്ത് കൗൺസിൽ പാലാ രൂപത) സ്വാഗതം ആശംസിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ Rev. Dr. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ സന്ദേശം നൽകി. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് Er. ഇമ്മാനുവൽ നിധിരി അധ്യക്ഷ പ്രസംഗം നടത്തി.
പാലാ രൂപത വികാരി ജനറൽ Very Rev. Dr. സെബാസ്റ്റ്യൻ വേത്താനത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ അരുൺ പോൾ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. ഈശ്വരപ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.















