spot_img

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നടത്തി

spot_img

Date:

പാലാ . മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ​ഹിച്ചു. നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ‍ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്രവർത്തനസജ്ജമായത്. സാധാരണക്കാർക്കും നാട്ടിൽ തന്നെ അത്യാധുനിക കാൻസർ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ലക്ഷ്യം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലൂടെ സാധ്യമായെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കഴിഞ്ഞ 7 വർഷങ്ങൾകൊണ്ടു ആ​രോ​ഗ്യരം​ഗ​ഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായും ബിഷപ് പറഞ്ഞു. വാർഷികദിനത്തോട് അനുബന്ധിച്ചു ആശുപത്രി ചാപ്പലിൽ നടന്ന പ്രത്യേക കുർബാനയ്ക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.

രക്താർബുദങ്ങളും മറ്റ് ഗുരുതര രോഗാവസ്ഥകളും ചികിത്സിക്കുന്നതിനുള്ള നൂതന ചികിത്സാ രീതികളിൽ പ്രധാനപ്പെട്ടതാണ് പുതുതായി പ്രവർത്തനം തുടങ്ങിയ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റ് ആൻഡ് കാർ ടി സെൽ യൂണിറ്റ്. സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റിലൂടെ രോഗം മൂലം കേടുപാടുകൾ സംഭവിച്ചതോ നശിച്ചുപോയതോ ആയ രക്തകോശങ്ങൾ നിർമ്മിക്കുന്ന സ്റ്റെം സെല്ലുകൾക്ക് പകരം ആരോഗ്യമുള്ള സ്റ്റെം സെല്ലുകൾ നൽകുന്നു. ഇതിലൂടെ ശരീരത്തിന് ആവശ്യമായ പുതിയ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കാനും പ്രതിരോധശേഷി പുനസ്ഥാപിക്കാനും സാധിക്കും. ലുക്കീമിയ, ലിംഫോമ, മൾട്ടിപ്പിൾ മയലോമ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ വിവിധ ഹെമറ്റോളജിക്കൽ, ഓങ്കോളജിക്കൽ രോഗങ്ങൾക്കും ചില സോളിഡ് ട്യൂമർ കാൻസറുകൾക്കും സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റേഷൻ നിർണായക ചികിത്സയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ ചികിത്സകൾ ലഭ്യമാണ്. കാർ ടി സെൽ തെറാപ്പി ഒരു അത്യാധുനിക ഇമ്യൂണോതെറാപ്പിയാണ്. രോഗിയുടെ സ്വന്തം ടി-കോശങ്ങളെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിയാനും ചികിത്സിക്കാനും ഇതു ഉപകരിക്കുന്നു. ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ചില കാൻസറുകൾക്കു പോലും പുതിയ പ്രതീക്ഷ നൽകുന്ന നൂതന ചികിത്സാരീതിയാണിത്.

പുതിയ യൂണിറ്റിന്റെ ആശീർവാദ ചടങ്ങിൽ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, അസോസിയേറ്റ് ഡയറക്ടർമാരാ‍യ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഓങ്കോസയൻസസ് വിഭാ​ഗം മേധാവി ഡോ.റോണി ബെൻസൺ തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related