വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ ആവശ്യപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരം ഒമ്പതാമത് ദിവസത്തേക്ക് കടന്നതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും കർഷകരും പൊതു
പ്രവർത്തകരും അടക്കം നൂറ് കണക്കിന് പേരാണ് സമരപ്പന്തലിൽ എത്തുന്നത്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പൈകട കുടുംബാംഗങ്ങൾ,കുടുംബത്തിലെ പുരോഹിതൻമാരോടൊപ്പം പന്തലിലെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു.ഫാദർ മാനുവൽ പൈകട,ഡോ.മാത്യു പൈകട എന്നിവർ നേതൃത്വം നൽകി.
ഈരാറ്റുപേട്ട ബാർ അസോസിയേഷൻ അംഗങ്ങൾ സമരപ്പന്തലിൽ എത്തി സണ്ണി പൈകടക്ക് ആശംസകൾ അറിയിച്ചു.അഡ്വ.സെബാസ്റ്റ്യൻ ജോസ്,അഡ്വ.ജയിംസ് വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.













