കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ക്വിറ്റിന്റെയും സൗജന്യ സൈക്കിളിന്റെയും വിതരണം നടത്തി.
ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജർ ഫാ.ജോസഫ് മണ്ണനാൽ സൈക്കിളിന്റെയും സ്പോർട്സ് ക്വിറ്റിന്റെയും വിതരണം നടത്തി. പിടിഎ പ്രസിഡണ്ട് ഡോണി ബോസ്കോ, ഗ്രാമപഞ്ചായത്ത് അംഗം ജോബി ജോമി,കാഞ്ഞിരമറ്റം സഹകരണ ബാങ്ക്
പ്രസിഡണ്ട് ജോജി ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരി ക്കെതിരായുള്ള പോരാട്ടത്തിൽ സ്പോർട്സിനുള്ള പ്രാധാന്യം മാനേജർ യോഗത്തിൽ ചൂണ്ടിക്കാട്ടി..















