കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന് ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും
ഇറാന് വിദേശകാര്യമന്ത്രി അറിയിച്ചു.യുക്രെയ്ന് ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെ യുക്രെയ്ന് നടത്തിയ ആക്രമണം ഗൗരവത്തോടെയാണ് ഇറാന് ഭരണകൂടം നോക്കിക്കാണുന്നത്. യുക്രെയ്ന് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
യുക്രെയ്ന് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്
പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഇസ്രയേല്‍ നിര്‍ദേശപ്രകാരമാണ് യുക്രെയ്ന് ആക്രമണമെന്നാണ് ഇറാന്റെ ആരോപണം. പൗരന്മാരുടെ ജീവനും സ്വത്തിനും നേരെ ഉണ്ടാകുന്ന ഒരു നീക്കവും വെറുതെ വിടില്ലെന്നും ഇറാന് മുന്നറിയിപ്പ് നല്കി.















