തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സി.പി.ഐ.എമ്മിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. മുന്നണിയിലെ വലിയ കക്ഷിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു.
“കൽപ്പിക്കാൻ ഒരു പാർട്ടിയും, അത് അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന രീതി ഇടതുമുന്നണിയിൽ ശരിയല്ല” എന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ നിലപാടുകൾ എൽ.ഡി.എഫിന്റെ മുന്നോട്ടുപോക്കിന് വലിയ തടസമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















