ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി
വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്. പിന്നാലെ മോദിയുടെ വിഡിയോയെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നാണ് രാഹുലിന്റെ വിമര്‍ശനം 22 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും
വേഗത്തില്‍ പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും ഉപയോഗിക്കുമെന്നാണ് മോദി വിഡിയോയിലൂടെ പറയുന്നത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിച്ച് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.















