മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ ശ്രദ്ധേയമായി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച 24 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വാർഡ് മെമ്പർ റോബിൻ കരിപ്പാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജൂബി തെക്കേൽ ഉദ്ഘാടനം ചെയ്ത് പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി. കെ. രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ ഡോ. വിമൽ ശർമ്മ, വിദ്യാർത്ഥികളുടെ കഴിവുകളെ
പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് മാതൃകയാണെന്നും പ്രതിഭകളെ കണ്ടെത്തി അംഗീകരിക്കുന്ന സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.
ജോസ് പൊന്നംവരിക്കയിൽ, ശ്രീലാൽ തോട്ടത്തിൽ ഇല്ലം, ശ്രീകാന്ത് ശ്രീലകം, മധു കള്ളിക്കാട്ട്, കുമാരി ദേവിക രാജീവ്, ഡോണി ബെജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. ഹരി ശർമ്മ നന്ദി രേഖപ്പെടുത്തി.















